ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് വീടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് വീടിന് തീപിടിച്ചു. സിസിടിവിയുടെ മോണിറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു വീടിന് തീ പിടിച്ചു. ആറ് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ 3.30 ന് കാളാത്ത് പള്ളിയുടെ എതിര്‍വശം കൊറ്റംകുളങ്ങര വെളുത്തേടത്ത് കയര്‍ വ്യാപാരിയായ പി.എ ജോസഫിന്റെ (72) വീടിന് ആണ് തീ പിടിച്ചത്. സിസിടിവിയുടെ മോണിറ്റര്‍ സ്ഥാപിച്ച മുറിയിലാണ് വലിയശബ്ദത്തോടെ തീ പിടിച്ചത്. ഫാന്‍, അലമാര, കസേരകള്‍, കട്ടിലുകള്‍, വസ്ത്രങ്ങള്‍, വയറിങ് തുടങ്ങിയവ കത്തി നശിച്ചു. സമീപത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന കയര്‍ ഭൂവസ്ത്രം, കംപ്യൂട്ടറുകള്‍ തുടങ്ങിയവയും അഗ്‌നിക്കിരയായി. അയല്‍വാസിയായ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചതിനെ തുടര്‍ന്ന്. ആലപ്പുഴയിലെ ഫയര്‍ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കംപ്യൂട്ടര്‍ റൂമില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...