24.7 C
Pathanāmthitta
Friday, June 17, 2022 1:22 am

മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചു

ഏറ്റുമാനൂര്‍ : മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തതതിന് പ്രകോപിതരായ അഞ്ചംഗ സംഘം വീട്ടില്‍ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു. വെട്ടിമുകള്‍ മഹാത്മാ കോളനിയില്‍ വള്ളോംമ്പ്രായില്‍ അനീഷിനാണു (38) പരുക്കേറ്റത്. ക്രിസ്മസ് ദിവസം വൈകിട്ട് ഏഴിനാണു സംഭവം. അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടില്‍ ഒരു സംഘം യുവാക്കള്‍ തമ്പടിക്കുകയും മദ്യപിച്ച ശേഷം അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തതാണ് കാരണം.

സംഘം വീട്ടില്‍ കയറി അനീഷിനെ ഇരുമ്പു കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടെ ഇവര്‍ ശല്യം ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു. അനീഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രമേഹ രോഗം കാരണം ജോലിക്കു പോകാനാവാതെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്നയാളാണ് അനീഷ്. 2021 ജൂലൈ 12ന് മഹാത്മാ കോളനിയില്‍ അച്ഛനെയും 2 മക്കളെയും കഞ്ചാവു മാഫിയ ആക്രമിച്ചിരുന്നു. ഈ കേസില്‍ പ്രതികളായവര്‍ കോളനിയില്‍ നിരന്തരം ശല്യം ഉണ്ടാക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular