കോട്ടയം : മാണി സാറിന്റെ രാഷ്ട്രീയം സംരക്ഷിക്കാന്‍ പി.ജെ ജോസഫിന് ഒപ്പം ചേരുന്നു എന്ന ഇരട്ടത്താപ്പ് സ്വീകരിച്ച പുതുശ്ശേരിയുടെ യഥാര്‍ത്ഥ ലക്ഷ്യം സീറ്റ് മോഹം മാത്രമാണ്.
ജനാതാപാര്‍ട്ടി, കേരളാ കോണ്‍ഗ്രസ്സ് പിള്ള ഗ്രൂപ്പ്, സ്വന്തം പേരില്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ്സ് (പി) എന്നിങ്ങനെ ജീവതത്തില്‍ ഉടനീളം രാഷ്ട്രീയ ചാഞ്ചാട്ടം ശീലമാക്കിയ ജോസഫ് എം.പുതുശ്ശേരി വരുന്നതും പോകുന്നതും പുതിയ കാര്യമല്ല. ആര്‍. ബാലകൃഷ്ണപിള്ള സ്വന്തം പിതാവിനെപ്പോലെയാണ് എന്ന് പറയുകയും പിന്നീട് അതേ ബാലകൃഷ്ണപിള്ളയെ തള്ളിപ്പറയുകയും ചെയ്ത പുതുശ്ശേരി മാണി സാറിനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. പുതുശ്ശേരിയെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ മാണിസാറിനെയും, മാണിസാറിന്റെ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ കൂടാരത്തില്‍ അഭയം തേടിയ പുതുശ്ശേരിയുടെ നടപടിയാണ് ആത്മഹത്യാപരമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.