കർഷക സമരത്തോടുള്ള നിസ്സംഗത വലിയ വിപത്തു ക്ഷണിച്ചു വരുത്തും : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഓക്സിജൻ, വാക്സിൻ ക്ഷാമം അടക്കം മഹാമാരി പ്രതിരോധത്തിലുണ്ടായ വീഴ്ചയെക്കാൾ വലിയ പ്രതിസന്ധിയെയാണ് കർഷക സമരത്തോടുള്ള നിസ്സംഗത കാരണം ക്ഷണിച്ചുവരുത്തുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഭക്ഷ്യക്ഷാമം അടക്കമുള്ള വലിയ വിപത്തുകൾ ആയിരിക്കും ഇതിന്റെ അനന്തരഫലം എന്നും സമരം തീർക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പുതുശ്ശേരി പറഞ്ഞു.

ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ആറുമാസം പൂർത്തീകരിക്കുന്ന ഇന്ന് നടത്തുന്ന കരിദിനാചരണത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. എ.ഡി. ജോൺ, റോയ് വർഗീസ്, എം.ടി. കുട്ടപ്പൻ, പി. രാജേന്ദ്രൻ, കെ. കെ.അനിൽ, റെജി ജോൺ, പി. മോളിക്കുട്ടി, സച്ചു സാബു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...