റിയാദ് : പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഒൗദ്യോഗിക സന്ദർശനത്തിന് ബുധനാഴ്ച വൈകിട്ട് സൗദിയിലെത്തിയ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സ്വീകരിക്കവേയാണ് രാജ്യത്തിൻറെ നിലപാട് കിരീടാവകാശി വ്യക്തമാക്കിയത്. ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ രാജ്യവും റഷ്യയും വിജയകരമായി സഹകരിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തു. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ പുടിൻ ക്ഷണിച്ചു. രാഷ്ടീയം, സാമ്പത്തികം, മാനവവിഭവശേഷി എന്നീ തലങ്ങളിൽ സൗദി അറേബ്യയുമായി തങ്ങൾക്ക് സുസ്ഥിരവും നല്ലതുമായ ബന്ധമുണ്ടെന്ന് പുടിൻ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അഭൂതപൂർവമായ തലത്തിൽ എത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.