Friday, July 11, 2025 2:16 am

മനുഷ്യർക്ക്​ സ്വന്തം കാലിൽ നിൽക്കാനുള്ള അവസര​ങ്ങളൊരുക്കുകയാണ്​​ എൻ.ജി.ഒകൾ ചെയ്യേണ്ടത്​ – പി.വി അബ്​ദുൽ വഹാബ്​ എം.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മനുഷ്യർക്ക്​ സ്വന്തം കാലിൽ നിലനിൽക്കാനുള്ള അവസരങ്ങളൊരുക്കുകയാണ്​​ എൻ.ജി.ഒകൾ ചെയ്യേണ്ടതെന്ന്​ പി.വി അബ്​ദുൽ വഹാബ്​ എം.പി. ഹ്യൂമൻ വെൽഫെയർ ഫൗ​​ണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ.കെ.എ സിദ്ദീഖ്​ ഹസൻ അനുസ്മരണ പ്രഭാഷണവും പി.ജി. സ്​കോളർഷിപ്പ്​ വിതരണ ചടങ്ങും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യം മോശമായ ഒരാൾക്ക്​ പണം കൊടുത്തിട്ട്​ കാര്യമില്ല. അവ​രെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമമാണുണ്ടാകേണ്ടത്​.

ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുമായി സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷകരിച്ചിട്ടുണ്ട്​. കോടികളാണ്​ മാറ്റിവെച്ചിരിക്കുന്നത്​. എന്നാൽ പലപ്പോഴും അവയുടെ 40 ശതമാനമൊക്കെയാണ്​ ചെലവഴിക്കുന്നത്​. സർക്കാറിന്‍റെ ഇത്തരം പദ്ധതികൾ ക​ണ്ടെത്തി അർഹരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. സസ്​റ്റയിനബിളായ ഡവലപ്മെന്‍റിനാണ്​ ശ്രമിക്കേണ്ടത്​. ഇത്തരം കാര്യങ്ങളിൽ വഴികാട്ടിയ മനുഷ്യനാണ്​ സിദ്ദീഖ്​ ഹസൻ. അദ്ദേഹത്തെ പരിചയപ്പെട്ടതാണ്​ ജീവിതത്തിൽ വഴിത്തിരിവായതെന്നും വഹാബ്​ കൂട്ടിച്ചേർത്തു.

പ്രൊ. കെ.എ സിദ്ദീഖ്​ ഹസൻ വിഷൻ പദ്ധതികളുടെ ചീഫ്​ ആർകിടെക്​റ്റ്​ ആയിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ​വിഷൻ ഗ​വേർണിങ്​ കൗൺസിൽ ചെയർമാനും ജമാഅത്തെ ഇസ്​ലാമി അഖി​ലേന്ത്യ സെക്രട്ടറി ജനറലുമായ ടി. ആരിഫ​ലി പറഞ്ഞു. പദ്ധതികളുടെ മുന്നിൽ നിന്ന്​ നയിക്കുന്നതിനൊപ്പം പിന്നിൽ നിന്ന്​ തള്ളിയതും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ നവോത്ഥാനരംഗത്ത്​ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ തുടർച്ചയായിരുന്നു വിഷൻ പദ്ധതി.

സസ്റ്റയിനബിൾ ഡവലപ്​മെന്‍റിലൂന്നി നിന്നുകൊണ്ടായിരുന്നു അദ്ദേഹം പദ്ധതികൾ ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ്​ ഹസന്‍റെ ഓർമകൾ നിലനിർത്താനായി വിവിധ പദ്ധതികൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ദ്വീർഘ വീക്ഷണമുള്ള ആളായിരുന്നു സിദ്ദീഖ്​ ഹസനെന്ന്​ പി.ജി. സ്​കോളർഷിപ്പ്​ വിതരണോദ്​ഘാടനം നിർവഹിച്ച കേരള അഡ്​മിനിസ്​ട്രേറ്റീവ്​ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ്​ സി.കെ അബ്​ദുൽ റഹീം പറഞ്ഞു. അദ്ദേഹം കാണിച്ചു തന്ന മാതൃക ഏറ്റെടുക്കാൻ എല്ലാവരും ബാധ്യസ്ഥരാ​ണെന്നും ​അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിസന്ധികളാണ്​ നേരിടുന്നതെന്ന്​ മാധ്യമം ചീഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ പറഞ്ഞു. രാജ്യത്തിന്‍റെ നവശില്​പികൾ മുന്നോട്ട്​ വെച്ച മ്യൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ്​ ജഅ്​ഫർ, ജമാഅത്തെ ഇസ്​ലാമി അസി. അമീര്‍ പി. മുജീബ്​ റഹ്​മാന്‍, ജമാഅത്തെ ഇസ്​ലാമി കൊച്ചി സിറ്റി പ്രസിഡന്‍റ്​ എം.പി ഫൈസൽ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സി.ഇ.ഒ നൗഫൽ പി.കെ എന്നിവർ സംബന്ധിച്ചു. പി.ജി വിദ്യാർഥികൾക്കുള്ള സ്​കോളർഷിപ്പുകൾ പി.വി അബ്​ദുൽ വഹാബ്​ എം.പി,ജസ്റ്റിസ്​ സി.കെ അബ്​ദുൽ റഹീം ,ടി. ആരിഫ​ലി എന്നിവർ വിതരണം ​ചെയ്തു. രാജ്യത്തെ ഉന്നതകലാലയങ്ങളിൽ പഠിക്കുന്ന 100 വിദ്യാർഥികൾക്കാണ്​ സ്​കോളർഷിപ്പ്​ ലഭിച്ചത്​. കേരളത്തിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 27 പേർക്കാണ് ചടങ്ങിൽ​ സ്​കോളർഷിപ്പ്​ വിതരണം ചെയ്തത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...