കണ്ണൂരില്‍ പിണറായിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്. പോലീസ് പ്രവര്‍ത്തകരെ ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡില്‍ ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെകട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. അല്‍ത്താഫ് മാങ്ങാടന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നൗഫല്‍മെരുവമ്പായി, അലി മംഗര, ശംസീര്‍ മയ്യില്‍, ഫൈസല്‍ ചെറുകുന്നോന്‍ , അജ്മല്‍ചുഴലി, സലാം പൊയിനാട്, തസ്ലിം ചേറ്റംകുന്ന്, സൈനുല്‍ ആബിദീന്‍, യൂനുസ് പട്ടാടം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തില്‍, സി.എം.ഇസ്സുദ്ധീന്‍ , തഫ്ലിംമാണിയാട്ട് , നൗഷാദ് പുതുക്കണ്ടം, അഡ്വ: ജാഫര്‍ സാദിഖ്, അസ്ലം പാറേത്ത്, ഷാക്കിര്‍ ആഡൂര്‍, ഷുഹൈബ് വേങ്ങാട്, സൈഫുദ്ധീന്‍നാറാത്ത് എന്നിവർ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...