ശ്രീനാരായണ ജയന്തി ആഘോഷം ജില്ലയിൽ വിപുലമായി ആഘോഷിക്കാൻ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെപ്റ്റംബർ 10 ന് 166 മത് ശ്രീനാരായണ ജയന്തി ആഘോഷം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിക്കാൻ യൂണിയനിലെ ശാഖാ സെക്രട്ടറിമാരുടെ സംയുക്ത കോൺഫ്രൻസിൽ തീരുമാനിച്ചു. ജയന്തി ആഘോഷത്തിന് മുന്നോടിയായി തേക്കുതോട് സെൻട്രൽ, കോന്നി, വാഴമുട്ടം, മലയാലപ്പുഴ, പത്തനംതിട്ട യുണിയൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ മേഖല സമ്മേളനങ്ങൾ നടക്കും. ജയന്തി ആഘോഷത്തോടനുബന്ധിച്ചു പത്തനംതിട്ട നഗരത്തിൽ ഘോഷയാത്രയും ജയന്തി സമ്മേളനവും നടക്കും.

ശാഖകളിലെ ഭവന രഹിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനവും വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും സമ്മേളനത്തിൽ നടക്കും. യൂണിയൻ സെക്രട്ടറിമാരുടെ സംയുക്ത കോൺഫ്രൻസിൽ യുണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡണ്ട് സുനിൽ മംഗലത്ത് , യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.കെ. പ്രസന്നകുമാർ, പി.വി. രണേഷ്, കെ.എസ്.സുരേശൻ, പി.സലിംകുമാർ, ജി.സോമനാഥൻ യുണിയൻ മൈക്രോ ഫൈനാൻസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...