കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും പമ്പാവാലി, തുലാപ്പള്ളി മേഖലയെ ഒഴിവാക്കണം ; സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും കൊല്ലമുള വില്ലേജിലെ പമ്പാവാലി, തുലാപ്പള്ളി മേഖലയെ ഒഴിവാക്കണമെന്ന് സി.പി.ഐ തുലാപ്പള്ളി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊല്ലമുള വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതോടെ പെരുനാട് പഞ്ചായത്തിലെ പമ്പാവാലി മേഖലയിലെ 5 വാർഡുകൾ പൂർണ്ണമായും പരിസ്ഥിതിലോല പ്രദേശത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. കൊല്ലമുള വില്ലേജിൽ ഉൾപ്പെട്ട ഈ പ്രദേശങ്ങളെല്ലാം ജനവാസ മേഖലകളാണ്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പാതകൾ ഉൾപ്പെടെയുള്ളവ ഇതോടെ പരിസ്ഥിതി ലോല പ്രദേശത്താകും. അതോടെ ഈ പ്രദേശങ്ങളിൽ ഭാവിയിൽ യാതൊരു വികസനവും നടത്താൻ പറ്റാത്ത സ്ഥിതിയാകും. അതുകൊണ്ടു തന്നെ ജനവാസ മേഖലയായ ഇവിടം പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തുലാപ്പള്ളി മേഖലയിലെ താമസക്കാര്‍ക്ക് മുന്‍കാലങ്ങളിലില്‍ നിന്നും വ്യത്യസ്തമായി ഉപാധിരഹിത പട്ടയം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. റെന്‍സി ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ,മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ സന്തോഷ് കെ.ചാണ്ടി, എസ്.എസ് സുരേഷ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, കബീര്‍ തുലാപ്പള്ളി, കെ.എന്‍ ഹസന്‍കുഞ്ഞ്, സെബാസ്റ്റ്യന്‍, സതിരാജ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി കബീര്‍ തുലാപ്പള്ളി, അസി.സെക്രട്ടറിയായി വി.ആര്‍ ഗോപി എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...