വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ചതിന് വിശദീകരണം തേടും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : രാജ്യസഭയിൽ കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച മുസ്‍ലിംലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് എം.പിയുടെ നടപടിയോട് പാർട്ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. പ്രത്യേക വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.‘‘കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പി നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല.

ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കും’’, എന്നിങ്ങനെയാണ് വാർത്ത കുറിപ്പിൽ പറയുന്നത്.വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്നാണ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടത്. മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞു.

താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം കേരള സർക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേർത്തു.

വി.മുരളീധരനെതിരെ ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശമുയർത്തിയതിന് പിന്നാലെയായിരുന്നു വഹാബിന്റെ പ്രശംസ. നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നാണ് വി. മുരളീധരൻ പറഞ്ഞിരുന്നതെന്നും അവരെല്ലാം ഇന്ന് ഉന്നത പദവികളിലാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.കേരളത്തിൽനിന്നുള്ള ഒരു എം.പി സംസാരിക്കുമ്പോൾ കേൾക്കുകയെങ്കിലും ചെയ്യണമെന്ന് മുരളീധരനോട് ആവശ്യപ്പെട്ട ബ്രിട്ടാസ്, കേരളത്തിൽ ഇടങ്കോലിടുകമാത്രമാണ് അജണ്ടയെന്നും കുറ്റപ്പെടുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...