കോഴിക്കോട് : ക്രഷര്‍ തട്ടിപ്പ് കേസില്‍ പി.വി അന്‍വര്‍ എംഎല്‍എക്ക് അനുകൂലമായി വീണ്ടും റിപ്പോര്‍ട്ട് നല്‍കി ക്രൈംബ്രാഞ്ച്. ബൈല്‍ത്തങ്ങാടി ക്രഷര്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വിക്രമന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ സമാനമായ റിപ്പോര്‍ട്ട് കോടതി മടക്കിയിരുന്നു.
മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി അന്‍വര്‍ മലപ്പുറം പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 1.50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമില്‍ നിന്നും പി.വി അന്‍വര്‍ വിലക്കുവാങ്ങിയതിന്റെ കരാറും ക്രൈം ബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.