മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എ യുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കറും നാല്‍പത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നല്‍കി. ജപ്തി നടപടിയെക്കുറിച്ച് ആക്‌സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്. അതേസമയം അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലിയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിര്‍മ്മിച്ച റോപ് വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്. നടപടിയെ വെല്ലുവിളിച്ചുകൊണ്ട് അന്‍വറും അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. വിഷയം എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.
വായ്പ തിരിച്ചടവില്‍ വീഴ്ച ; പി.വി അന്‍വര്‍ എംഎല്‍എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യും
RECENT NEWS
Advertisment