കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം ഏറ്റെടുക്കുവാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യസമര സേനാനികളായ കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം എറ്റെടുക്കുവാനുള്ള സംഘപരിപാര്‍, ബി.ജെ.പി ശ്രമം അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്‍റായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചരമ ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ നല്‍കിയ സര്‍ പദവി ഉള്‍പ്പെടെയുള്ളവ വലിച്ചെറിഞ്ഞ് വൈദേശിക മേധാവിത്വത്തിനെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച് ഇന്ത്യക്ക് സ്വയംഭരണം വേണമെന്ന് നിലപാടെടുത്ത് ദേശീയ പ്രസ്ഥാനത്തെ നയിച്ച മലയാളത്തിന്‍റെ മഹാനായ പുത്രനായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയേല്‍, എസ്.വി. പ്രസന്നകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, ദിലീപ് കുമാര്‍ പൊതീപ്പാട്, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, സി.കെ. അര്‍ജുനന്‍, ജോര്‍ജ് വര്‍ഗ്ഗീസ്, അഫ്സല്‍ ആനപ്പാറ, കെ. ഷാജിമോന്‍, അബ്ദുള്‍ ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...