യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ. ദിവസങ്ങൾക്ക് മുമ്പേ തലസ്ഥാനത്ത് എത്തിയെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെത്തുടർന്ന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകാതെ നിരാശയിലാണ് അൻവർ. സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണണമെന്ന അതിയായ ആഗ്രഹത്തോടെ രണ്ടു ദിവസം മുൻപാണ് അൻവര്‍ തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ചെറിയൊരു അപകടത്തെ തുടർന്ന് ഡോക്ടർമാർ ഇദ്ദേഹത്തിന് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു.

നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴിയെന്നും അൻവര്‍ ഫേസ്ബുക്കിൽ കുറിച്ചു. “പുതിയ സർക്കാരിനും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അവരോടൊപ്പം നിൽക്കാനും അവർക്കായി മികച്ച രീതിയിൽ പ്രവർത്തിക്കാനും ഈ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” എന്ന് ഇദ്ദേഹം ആശംസ സന്ദേശത്തിൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...