സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന് ; ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീട നേട്ടം

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂര്‍: പി വി സിന്ധുവിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടം. ഞായറാഴ്ച നടന്ന വാശിയേറിയ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.
സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടവും ഈ വര്‍ഷത്തെ മൂന്നാം കിരീടവുമാണ് ഇത്. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സൈന നെഹ്‌വാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് സിന്ധു.

നേരത്തെ സെമിയില്‍ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയം നേടിയാണ് പി വി സിന്ധു ഫൈനലിലെത്തിയത്. ഈ വര്‍ഷം നടന്ന കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും രണ്ട് കിരീടങ്ങള്‍ നേടിയ ശേഷമുള്ള സിന്ധുവിന്റെ കിരീട നേട്ടമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് തയ്യാറെടുക്കുന്ന സിന്ധുവിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് ഈ മൂന്ന് വിജയങ്ങള്‍. ജൂലൈ 28 മുതല്‍ ബിര്‍മിങ്ഹാമിലാണ് ഈ വര്‍ഷത്തെ കോമണ്‍ വെല്‍ത്ത് ഗെയിംസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...