ലുലു വിവാദം ; സ്റ്റേഷൻ ഇൻചാർജിനെ സ്ഥലം മാറ്റി യുപി പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ലുലു മാളില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ സ്ഥലംമാറ്റി യുപി പോലീസ്.അജയ് പ്രതാപ് സിങിനെയാണ് ലഖ്‌നൗ പോലീസ് കമ്മീഷണറേറ്റ് സ്ഥലംമാറ്റിയത്. ഗോസായിഗഞ്ച് ഇന്‍സ്പക്ടര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങാണ് പുതിയ സ്റ്റേഷന്‍ ഇന്‍ചാര്‍ജ്. അജയ് പ്രതാപിനെ പോലീസ് ലൈനിലേക്കു മാറ്റി.ദക്ഷിണ മേഖലാ ഡിസിപി ഗോപാല്‍ കൃഷ്ണ ചൗധരിയെയും നീക്കി. സുഭാഷ് ഷാക്യയാണ് പുതിയ ഡിസിപി. ഗോപാല്‍ കൃഷ്ണയെ ക്രൈം വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മീഷണറാക്കി.

നമസ്‌കാരത്തിനു പിന്നാലെ തീവ്രഹിന്ദു സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. നമസ്‌കാരം തുടരാന്‍ അനുവദിച്ചാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നമസ്‌കാരം നിര്‍വഹിച്ച അജ്ഞാതര്‍ക്കെതിരെ യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിശ്വാസികള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...