മഴവെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യകൂമ്പാരം തോട്ടില്‍ കെട്ടിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: മഴവെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യകൂമ്പാരം തോട്ടില്‍ കെട്ടിക്കിടക്കുന്നു. കുപ്പികളും പ്ലാസ്റ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തായി കെട്ടി നില്‍ക്കുന്നത്. തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു നാട്ടുകാര്‍ പറയുന്നു. തോട്ടില്‍ കെട്ടിനില്‍ക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കടുത്തുരുത്തി വലിയ തോട്ടില്‍ ബൈപാസിന്റെ പാലത്തിന് സമീപത്ത് ഉള്‍പ്പെടെയാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. റോഡരികില്‍ നിന്നിരുന്ന മരം മറിഞ്ഞു തോട്ടിലേക്കു വീണതാണ് മാലിന്യങ്ങള്‍ പ്രദേശത്തു കെട്ടിക്കിടക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. നിരവധിയാളുകള്‍ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്ന തോട്ടിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്.

വലിയ തോട്ടിലും ചുള്ളിത്തോട്ടിലും ഉള്‍പ്പെടെ പലയിടത്തും ഇത്തരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. റോഡിന്റെ വശങ്ങളും തോടുകളും ജലാശയങ്ങളുമെല്ലാം മാലിന്യം ഉപേക്ഷിക്കുന്ന കേന്ദ്രങ്ങളായിട്ടും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടികളുമില്ലെന്നു നാട്ടുകാര്‍ പറയുന്നു. തോട്ടിലും റോഡിന്റെ വശങ്ങളിലും രാത്രിയില്‍ സമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിലെത്തിച്ചു തള്ളുന്ന അവസ്ഥയും തുടരുകയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...