പി.വി സിന്ധുവിന് തന്റെ ആദ്യ മത്സരത്തില്‍ തന്നെ വിജയം

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ: പി.വി സിന്ധുവിന് തന്റെ ആദ്യ മത്സരത്തില്‍ തന്നെ വിജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് സിന്ധു വിജയം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പി.വി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്.

ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പി.വി സിന്ധു. അതേസമയം, ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ന് നടക്കുക 18 ഫൈനലുകളാണ്. സിമോണ ബൈല്‍സ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മേരി കോം, സാനിയ മിര്‍സ എന്നിവര്‍ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇറങ്ങും.

ഹോക്കിയില്‍ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയില്‍ കരുത്തുറ്റ ന്യുസീലാന്‍ഡ് സംഖത്തെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി.

രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...