ന്യുഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുള്ള ഓരോ വ്യക്തിക്കും സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്ന “JAB” എന്ന ഓഫറുമായി പിവിആര്‍ സിനിമാസ്. വാക്സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. കുത്തിവെയ്പ് എടുക്കാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
കമ്പനി പറയുന്നതനുസരിച്ച് വാക്സിനേഷന്‍ ലഭിച്ച ആള്‍ക്ക് ഒരു അധിക ടിക്കറ്റ് സൗജന്യമായി നല്‍കും. സൗജന്യ ടിക്കറ്റിന് പുറമേ വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് തീയറ്റര്‍ വീണ്ടും തുറക്കുന്ന ആദ്യ രണ്ട് ആഴ്ചകളില്‍ ഒരു പോപ്കോണ്‍ വാങ്ങുമ്പോള്‍ മറ്റൊരു പോപ്‌കോണ്‍ സൗജന്യമായി ലഭിക്കും. തെലങ്കാന, ആന്ധ്രാ പ്രദേശ് , പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ ഒഴികെ പിവിആറിന് തുറക്കാന്‍ അനുമതിയുള്ള എല്ലാ സിനിമാശാലകള്‍ക്കും ഈ ഓഫര്‍ ലഭിക്കും . എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ക്കും ഈ ഓഫര്‍ സാധുവാണ്.