റോഡ് നിർമ്മാണത്തിൽ അനാസ്ഥ ; പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളിലെ അനാസ്ഥയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടിവ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പ്രേംജിലാലിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം. ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം – പെരിന്തല്‍മണ്ണ, എംഇഎസ് – പയ്യനെടം, മണ്ണാര്‍ക്കാട് – ചിന്നത്തടാകം, കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച വരുത്തിയത്. പദ്ധതികള്‍ ഇഴയുന്നതില്‍ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...