പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അനധികൃതമായി തടികൾ കൂട്ടിയിടുന്നു ; ബുദ്ധിമുട്ടിലായി യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അനധികൃതമായി തടികൾ കയറ്റി ലോഡ് ചെയ്യുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വളവുകൾ നിവർത്തിയപ്പോൾ ബൈ റോഡായി മാറിയ പഴയ റോഡിലെ ജനവാസ മേഖലയിലാണ് കച്ചവടക്കാർ തടി കൂട്ടിയിട്ടിരിക്കുന്നത്. റോഡ് ബ്ലോക്കാക്കി ലോറിയിൽ തടികൾ കയറ്റുകയും, ഇവ റോഡരികിൽ കൂട്ടിയിടുകയും ചെയ്യുകയാണ് പതിവ്. റാന്നി വൈക്കം പെട്രോൾ പമ്പിനു സമീപം ഗതാഗതം തടസ്സപ്പെടുത്തിയാണ് ലോറിയിൽ തടി കയറ്റുന്നതെന്ന പരാതിയും ഉണ്ട്. പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാൻ വരുന്ന വാഹനങ്ങൾക്ക് തടസ്സമായിട്ടായിരുന്നു തടി കയറ്റിയത്. ഇപ്പോള്‍ പിക്കപ്പ് വാഹനങ്ങളില്‍ തടി എത്തിച്ച് റോഡരികില്‍ തള്ളിയിരിക്കുകയാണ്.ഇതുമൂലം വലയുന്നത് പ്രദേശവാസികളാണ്.

വിഷയം പൊതുമരാമത്ത് അധികൃതരെ അറിയിച്ചാലും പ്രയജനം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം അനധികൃത പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പൊതുമരാമത്ത് റോഡ് വിഭാഗം പറയുമെങ്കിലും നടപടി ഇല്ലെന്നതാണ് വസ്തുത. ഏഴ് ദിവസത്തിനകം ഇത്തരത്തില്‍ റോഡരികില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ സാധനങ്ങളും നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം സാധനങ്ങള്‍ ബലമായി പിടിച്ചെടുക്കുമെന്നും പറഞ്ഞു മുമ്പ് അധികൃതര്‍ പ്രസ്ഥാവന നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് തടി വ്യാപാരികളുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...