സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മലമ്പാമ്പ് ചത്തു ; ഡ്രൈവറും മണ്ണു മാന്തിയന്തവും കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍  :  ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രവും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശി കാജി നസ്രുല്‍ ഇസ്ലാമിനെയാണ്‌ കസ്റ്റഡിയിലെടുത്തത്. ദേശീയപാതയില്‍ വഴുക്കുമലമ്പാറ മുതല്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിനിടയിലാണ് സംഭവം.

കൂട്ടിയിട്ട കല്ലുകള്‍ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയില്‍നിന്ന്‌ മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോള്‍ മലമ്പാമ്പിന് മുറിവേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ വന്യജീവിസംരക്ഷണനിയമപ്രകാരമാണ് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ മലമ്പാമ്പ്‌ പിന്നീട്‌ ചത്തു.

ഇതോടെ സര്‍വീസ് റോഡ് നിര്‍മാണവും മുടങ്ങി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരേ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികള്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും സര്‍വീസ് റോഡ് നിര്‍മാണം താത്‌കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും നിര്‍മാണക്കമ്പനി അധികൃതര്‍ അറിയിച്ചു. 100 മീറ്റര്‍ മാത്രമാണ് സര്‍വീസ് റോഡിനായുള്ള മണ്ണ് നികത്താന്‍ കഴിഞ്ഞത്. നിര്‍മാണക്കമ്പനി സര്‍വീസ് റോഡ് പണി നിര്‍ത്തിവെച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...