കുമ്പഴ : കുമ്പഴയില്‍ നിന്നും ഇന്നലെ രാത്രി പെരുമ്പാമ്പിനെ പിടിച്ചു. രാത്രി 9 മണിയോടെയാണ് കുമ്പഴ കാവുംങ്കൽ സാലിയുടെ കോഴിക്കൂടിന് സമീപം പാമ്പിനെ കണ്ടത്. ഏകദേശം 20 കിലോയോളം ഭാരമുള്ളതായിരുന്നു ഇത്. വിവരമറിഞ്ഞ് എത്തിയ സാമൂഹ്യ പ്രവർത്തകനും സിവിൽ ഡിഫൻസ് ജില്ലാ ഡിവിഷണൽ വാർഡനുമായ ഫിലിപ്പോസ് മത്തായി (ബിജു കുമ്പഴ), അനിൽ കാവുംങ്കൽ, രഞ്ചു പൂവേലിൽ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. പതിനാറാം വാർഡ് കൌണ്‍സിലര്‍ ജെറിയെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പാമ്പിനെ കൊണ്ട് പോയി.
കുമ്പഴയില്‍ നിന്നും പെരുമ്പാമ്പിനെ പിടിച്ചു
RECENT NEWS
Advertisment