അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ഐഎംഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ.ബിജു പൊറ്റക്കാടിനെ നോഡല്‍ ഓഫീസറായി നിയമിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എ.വി ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം രണ്ടിന് ചേര്‍ന്ന ഒരു ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനമായത്. പോണ്ടിച്ചേരി ജവഹര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊ. ബിജു പൊറ്റക്കാടാണ് 500 കോടി രൂപ ചെലവില്‍ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാനുള്ള പ്രൊപ്പോസല്‍ വെച്ചത്. ഇത് യോഗത്തില്‍ അംഗീകരിക്കുകയാണ്.

എന്നാല്‍, പ്രാഥമിക ചര്‍ച്ച പോലും ഇക്കാര്യത്തില്‍ നടത്തിയില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അവയവ മാറ്റത്തിനു മാത്രമായി 500 കോടി രൂപ മുടക്കി ഒരു സ്ഥാപനം തുടങ്ങുന്നത് പ്രായോഗികമല്ല. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അവയവ മാറ്റത്തിനുള്ള അത്യാധുനിക സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തില്‍ പുതിയ ഒരു സ്ഥാപനം തുടങ്ങുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...