കൊച്ചി: കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പുറത്താക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വരാപ്പുഴ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ പെരുമ്പാമ്പ് എത്തിയത്. സമീപത്തെ പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളിയാണ് പാമ്പിനെ കണ്ടത്.
അയാള്‍ പറമ്പില്‍ നിന്നു കിട്ടിയ ഓലമടല്‍ ഉപയോഗിച്ചു പാമ്പിനെ ട്രാന്‍സ്‌ഫോമറില്‍ നിന്നു കുത്തി താഴേക്കിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരില്‍ ഒരാള്‍ കയര്‍ കൊണ്ടു കുരുക്കുണ്ടാക്കി പാമ്പിന്റെ തലയില്‍ കുരുക്കി വലിച്ചു താഴേക്കിട്ടു. തുടര്‍ന്നു പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്കു കൈമാറി.