പത്തനംതിട്ട : കുമ്പഴയില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. അച്ചന്‍കോവിലാറ്റിലെ വെള്ളപ്പൊക്കത്തില്‍ എത്തിയതാണെന്ന് കരുതുന്നു. കുമ്പഴ മാടപ്പള്ളില്‍ ജോസിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് ഇന്ന് രാവിലെ ഏഴരയോടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കൂടിന്റെ നെറ്റിന് ഇടയില്‍ക്കൂടി അകത്തുകടന്നെങ്കിലും കോഴിയെ അകത്താക്കിയതോടെ പുറത്തിറങ്ങാന്‍ കഴിയാതെ അകത്ത് കുടുങ്ങുകയായിരുന്നു. കോന്നിയില്‍ നിന്നും വനപാലകരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും ഇവയെ അച്ചന്‍കോവില്‍ വനത്തില്‍ കൊണ്ടുപോയി വിടുമെന്നും വനപാലകര്‍ പറഞ്ഞു.