യമുന എക്‌സ്പ്രസ് വേയില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ഉത്തര്‍പ്രദേശിലെ  ആഗ്രയില്‍ യമുന എക്‌സ്പ്രസ് വേയില്‍  രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റ നിരവധി അടയാളങ്ങളുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം തലകീഴായി വയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കുമായി അയച്ചെന്ന് എസ്.എസ്.പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. രണ്ട് ആണ്‍കുട്ടികള്‍ക്കും ഏകദേശം 12 വയസ്സ് പ്രായം വരുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചു. കുട്ടികളുടെ വിവരങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് പോലീസിന് കൈമാറിയെന്നും എസ്.എസ്.പി പറഞ്ഞു. ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് പോലീസിന് നല്‍കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചിത്രീകരിക്കും. രണ്ട് കുട്ടികളും ജീന്‍സാണ് ധരിച്ചിരിക്കുന്നത്.

രാവില ഒന്‍പത് മണിയോടെ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചവരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എക്‌സ്പ്രസ് വേയില്‍ ഇതിന് മുമ്പും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...