Monday, May 20, 2024 2:10 pm

കാദറലി സെവന്‍സിന് ജിദ്ദയില്‍ ആവേശകരമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 51-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദിയിലെ ജിദ്ദയില്‍ കാദറലി സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കംകുറിച്ചു. കാദറാലി സ്പോര്‍ട്സ് ക്ലബ്ബും പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറവും (പെന്റിഫ്) സംയുക്തമായി വനിതകളുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ ബ്ളാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍മുഷറഫ് ട്രേഡിങ് ടൗണ്‍ ടീം എഫ്‌സി ഗെസ്റ്റോ യെല്ലോ ആര്‍മി എഫ്‌സിയെ തോല്‍പ്പിച്ചു. ടൗണ്‍ ടീം താരം റിന്‍ഷാദ് ആദ്യ പകുതിയില്‍ നേടിയ തകര്‍പ്പന്‍ ലീഡോടെ തുടങ്ങിയ മത്സരത്തില്‍ ഇരു ടീമുകളും കളം നിറഞ്ഞുകളിച്ചു. വാശിയേറിയ രണ്ടാം പകുതിയില്‍ ഷുഹൈബ് സാലിഹിന്റെ നേരിട്ടുള്ള ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് ടൗണ്‍ ടീം എഫ്സിയുടെ രണ്ടാമത്തെ ഗോള്‍ പിറന്നത്.

കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഷുഹൈബ് സാലിഹിന് മുന്‍ മോഹന്‍ബഗാന്‍ താരം വാഹിദ് സാലിഹ് ട്രോഫി സമ്മാനിച്ചു. രണ്ടാം മത്സരത്തില്‍ മൈക്രോബിറ്റ് ഐടി സോക്കര്‍ സെവന്‍സ് എഫ്‌സി ഇത്തിഹാദ് എഫ്സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച അവസരം മുതലെടിത്ത് യൂനസ് അലിയാണ് നിര്‍ണായക ഗോള്‍ നേടിയത്. കളിയിലെ താരമായ ഐടി സോക്കറിന്റെ പ്രിന്‍സ് ദാമോദരന് ഹിബ ഏഷ്യ മാര്‍ക്കറ്റിങ് മാനേജര്‍ ഷാജുവും സൗദി സിവില്‍ ഡിഫന്‍സ് ഫയര്‍ സര്‍വീസ് സെക്ഷന്‍ മാനേജര്‍ സല്‍മാന്‍ അല്‍ അംറിയും ചേര്‍ന്ന് ട്രോഫി നല്‍കി. ആവേശകരമായ മൂന്നാം മത്സരത്തില്‍ യാമ്പുവില്‍ നിന്നുള്ള എച്ച്എംആര്‍ എവര്‍ഗ്രീന്‍ എഫ്സി തിലകം തിരൂര്‍ക്കാടിനെ തോല്‍പ്പിച്ചു. മുഹമ്മദ് സഹീര്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെ എവര്‍ഗ്രീന്‍ എഫ്സി വിജയിച്ചത്.

ജിദ്ദ, റിയാദ്, ദമാം പ്രദേശങ്ങളിലെ കളിക്കാരെ കൂടാതെ നാട്ടില്‍ നിന്നും അഖിലേന്ത്യ താരങ്ങളായ തിരൂര്‍ക്കാട് സ്വദേശികളെ ഉള്‍പ്പെടുത്തിയായിരുന്നു തിലകം തിരൂര്‍ക്കാട് പൊരുതാനിറങ്ങിയത്. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട എച്ച്എംആര്‍ എഫ്‌സിയുടെ മുഹമ്മദ് ഇജാസിനുള്ള ട്രോഫി ഹിറ ഗോള്‍ഡ് എംഡി ഷിഹാം സമ്മാനിച്ചു. എന്‍ കംഫര്‍ട്ട് പെരിന്തല്‍മണ്ണ കെഎംസിസി എഫ്‌സിയും സ്പ്രൊ സിനജ് യൂണിവേഴ്സല്‍ എഫ്സിയും തമ്മില്‍ നടന്ന മത്സരം വാശി നിറഞ്ഞതായിരുന്നു. മുന്‍ മോഹന്‍ബഗാന്‍ താരം വാഹിദ് സാലിഹിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ എന്‍ കംഫര്‍ട്ട് എഫ്‌സി കളിയിലുടനീളം ആധിപത്യം പുലര്‍ത്തി. സുധീഷ് നേടിയ ഗോളിലൂടെ എന്‍ കംഫര്‍ട്ട് എഫ്‌സി വിജയികളായി. മുഹമ്മദ് നൗഫാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. പെന്റിഫ് വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ഇന്ദു, എന്‍ജിനിയര്‍ ജുനൈദ, നജ്മു ഹാരിസ്, ഷമീം, കുബ്റ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ഥിരം അപകടമേഖലയായി പുരിയിടത്തിൻകാവ് ജംഗ്ഷന്‍

0
പുല്ലാട് : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലെ പുരിയിടത്തിൻകാവ് ജംഗ്ഷനും ചാലുവാതിലിനുമിടയിൽ...

ജാതീയ അധിക്ഷേപം : സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

0
കൊച്ചി : നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി....

കടമ്പനാട് – ഏഴംകുളം മിനി ഹൈവേയിലെ പൈപ്പ്‌ലൈൻ കുഴി അടച്ചു

0
മാങ്കൂട്ടം : കടമ്പനാട് - ഏഴംകുളം മിനി ഹൈവേയിലെ ശരിയായി മൂടാതെയിട്ടിരുന്ന...

തൃക്കോവിൽ ക്ഷേത്രത്തിലേക്ക് തിരുവിതാംകൂർ കൊട്ടാരം ഏകാദശിവിളക്ക് സമ്മാനിച്ചു

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി വിളക്ക് എല്ലാ മാസവും തെളിയിക്കുന്നതിനായി...