പൂതങ്കര ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂതങ്കര ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ് ക്ഷീര സംഘത്തിനു സ്വന്തമായി കെട്ടിടം നിർമിച്ചത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ക്ഷീരകർഷകർ അംഗങ്ങളായുള്ള സംഘമാണ് പൂതങ്കര ക്ഷീര സംഘം. ദീർഘനാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ഷീര സംഘത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടം നിർമ്മിച്ചത് കർഷകർക്ക് ഏറെ ആശ്വാസകരമാണ്.
പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ എഞ്ചിനീയറിങ് വിഭാഗമാണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്തത്.

പൂതങ്കരയിൽ നടന്ന ചടങ്ങ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉദയരശ്മി, പി സി കെ ബോർഡ് അംഗം പ്രൊഫ. കെ മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു എസ്, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ജി നായർ, ലിജ മാത്യു, ക്ഷീര സംഘം പ്രസിഡണ്ട് കെ ഹരി, ക്ഷീരവികസന ഓഫീസർ പ്രദീപ്കുമാർ, ആർ ഹരീഷ് സനന്ദൻ ഉണ്ണിത്താൻ, സേതു കുമാർ, ബിനോയ്, എൻ ജെ ജയൻ, അശോകൻ, സൗദരാജൻ, സോമവല്ലി, സുമിമോൾ, സിമ, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...