ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

For full experience, Download our mobile application:
Get it on Google Play

ഖത്തർ : ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നാളെ മുതലാണ് നിബന്ധനകള്‍ ബാധകമാകുക. നാളെ മുതല്‍ ചൈനയില്‍ നിന്ന് ഖത്തറിലേക്കെത്തുന്നവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ റിസള്‍ട്ടാണ് കാണിക്കേണ്ടത്.

വാക്‌സിനേഷന്‍ നില പരിഗണിക്കാതെ ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ഖത്തറില്‍ നിന്നെത്തിയ ശേഷം കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടാല്‍ ക്വാറന്റൈന്‍ പാലിക്കണം. എന്നാല്‍ ഖത്തറിലെ പൗരന്മാരും താമസക്കാരും രാജ്യത്തെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല.

ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 72 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിസള്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. യാത്ര പുറപ്പെടും മുന്‍പ് നെഗറ്റീവ് റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....