സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം വേണ്ടെന്നാണ് നിയമോപദേശം. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന ഭരണഘടനാ സത്യപ്രതിജ്ഞയ്ക്ക് യോജിച്ചതല്ല പ്രസംഗമെന്ന നിയമോപദേശമാണ് ​ഗവർണർക്ക് ലഭിച്ചത്. കോടതി സജിചെറിയാനെ കുറ്റവിമുക്തനാക്കാത്ത പക്ഷം മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം.

മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നതിന് പകരം കൂടുതൽ വിശദാംശങ്ങൾ ഗവർണർക്ക് തേടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവർണർ പാലിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഗവർണറുടെ ലീഗൽ അഡ്വൈസർ ഡോ.എസ്. ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിൽ അതൃപ്തിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ രം​ഗത്തെത്തിയിരുന്നു. സജി ചെറിയാന്റെ കാര്യത്തിൽ അസാധാരണ സ്ഥിതിവിശേഷമാണുള്ളതെന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലാണ് സജി ചെറിയാൻ രാജിവെച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.

നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. കൂടുതൽ പരിശോധനയ്ക്ക് ശേഷം നിയമപരമായി തീരുമാനമെടുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. നിലവിൽ ഗവർണറെടുത്ത തീരുമാനം സർക്കാരിനെ അറിയിക്കും. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാൻ തിരുവല്ല കോടതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും ധാർമികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാര്യാപുരം വൈ.എം.എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉന്നത പുരസ്കാര വിതരണവും നടന്നു

0
പത്തനംതിട്ട: വാര്യാപുരം വൈ.എം.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉന്നത പുരസ്കാര...

നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

0
കോഴിക്കോട് : നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍....

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...