ദോഹ : ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. കാലാവധി കഴിഞ്ഞതിനെ തുടർന്നു പ്രസിഡണ്ട് ശ്രീ സമീർ ഏറാമല രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് കെപിസിസി പ്രസിഡണ്ട് ശ്രീ കെ.സുധാകരൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്. പ്രളയാനന്തരവും കോവിഡും കാർന്നു തിന്ന കാലത്തു ഏറ്റവും മനുഷ്യത്വ പരമായ പ്രവർത്തനം കാഴ്ചവെച്ചു ഇൻകാസിനു നേതൃത്വം നൽകി മാതൃകയായതിന് അംഗീകാരമായും,
അതൊടൊപ്പം വിഭാഗിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗവുമായുമാണ് കർശ്ശന നിർദ്ദേശത്തോടു കൂടി നിലവിലെ പ്രസിഡണ്ട് ശ്രീ സമീർ ഏറാമലക്ക് തന്നെ വീണ്ടും ഖത്തർ ഇൻകാസിനെ നയിക്കാനുള്ള ചുമതല നൽകിയത്.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും ട്രഷററായി ജോർജ് അഗസ്റ്റിനെയും ശ്രീ സിദ്ധീഖ് പുറായിൽ അഡ്വൈസറി ബോഡ് ചെയർമാനായും മുഹമ്മദലി പൊന്നാനി , അൻവർ സാദത്ത് എന്നിവർ വർക്കിംഗ് പ്രസിഡണ്ടായും അതോടൊപ്പം 3 വൈസ് പ്രസിഡന്റ്മ്മാർ നിയാസ് ചെരിപ്പത്, വിപിൻ പാലോലികണ്ടി, ഡേവിഡ് എടശേരി എന്നിവരെയും 5 ജനറൽ സെക്രട്ടറിമാർ മനോജ് കൂടൽ, സിറാജ് പാലൂർ, കരീം നടക്കൽ, നിഹാസ് കോടിയേരി, കേശവവ് ദാസ് 8 സെക്രട്ടറിമാർ ഫാസിൽ വടക്കേക്കാട്, ഷിബു സുകുമാരൻ, മുസ്തഫ ഈണം, ആരിഫ് പയിനാത്തൊങ്ങിൽ, പ്രദീപ് കൊയിലാണ്ടി, മുനീർ വെളിയംകോട്, സോണി സെബാസ്റ്റ്യൻ, ഷംസുദീൻ ഇസ്മായിൽ, കോഡിനേറ്റർ-ബിജു മുഹമ്മദ് എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെപിസിസി പ്രഖ്യാപിച്ചത്.
എല്ലാ ജില്ലകളിലേയും പ്രാതിനിധ്യവും അതോടൊപ്പം പ്രവർത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും ഉൾപ്പെടുത്തിയതാണ് പുതിയ കമ്മിറ്റി.
സംഘടനാ രംഗത്തു അച്ചടക്കം പാലിച്ചു കൊണ്ട് കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ കഷ്ടപ്പാടുകൾ സഹിക്കുമ്പോൾ അതിലൊരു ബിന്ദുവാകാൻ സാധിക്കണമെന്നും അതോടൊപ്പം പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ കൊടുക്കുവാൻ ഖത്തറിലെ എല്ലാ ഇൻകാസ് അംഗങ്ങളോടും കോൺഗ്രസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരോടും അദ്ധേഹം ആഹ്വാനം ചെയ്തു. അതോടൊപ്പം വിമതപ്രവർത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.