ഖത്തർ താമസ വിസയുള്ളവർക്ക് ഇനി വിസയില്ലാതെ യുഎഇ സന്ദർശിക്കാം

For full experience, Download our mobile application:
Get it on Google Play

ദോഹ : ഖത്തറിൽ താമസ വിസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വിസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്‌പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വിസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82 രാജ്യങ്ങളിലുള്ളവർക്ക് യുഎഇയിൽ ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽബേനിയ, അൻഡോറ, അർജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, ജപ്പാൻ, ഇറ്റലി, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യുഎസ്, ഉക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ ഉൾപ്പടെ 82 രാജ്യങ്ങൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുന്നത്.

ഇവർക്ക് 30 ദിവസത്തെ പ്രവേശന വിസയോ അല്ലെങ്കിൽ 90 ദിവസത്തെ അറൈവൽ വിസയോ ആണ് ലഭിക്കുക. 30 ദിവസത്തെ പ്രവേശന വിസ 10 ദിവസത്തേക്ക് നീട്ടാനും സാധിക്കുന്നതാണ്. അതേസമയം ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് യുഎഇയിൽ പ്രവേശിച്ചാൽ 14 ദിവസത്തെ എൻട്രി വിസയും ലഭിക്കും. കൂടാതെ 14 ദിവസത്തേക്ക് കൂടി വിസ നീട്ടാനും അപേക്ഷിക്കാവുന്നതാണ്‌. യാത്രക്കാരുടെ പാസ്‌പോർട്ട് എത്തിച്ചേരുന്ന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ളതായിരിക്കണം. അതേസമയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 115 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്. യുഎഇ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർ രാജ്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിസ അപ്‌ഡേറ്റുകൾ പരിശോധിക്കാണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വിസ വിവരങ്ങൾ ലഭിക്കുന്നതിനായി എയർലൈനുകളെ ബന്ധപ്പെടാവുന്നതുമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...