Tuesday, May 21, 2024 2:11 pm

18 കൂറ്റൻ എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിന് ഖത്തർ-ചൈന കരാർ

For full experience, Download our mobile application:
Get it on Google Play

ദോഹ: ദ്രവീകൃത പ്രകൃതിവാതക നീക്കത്തിനാവശ്യമായ കൂറ്റൻ എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിന് ഖത്തർ-ചൈന കരാറായി. ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപറേഷനുമായി 18 അത്യാധുനിക ക്യൂ.സി മാക്‌സ് സൈസ് എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിനാണ് ഒപ്പുവെച്ചത്. 18 കപ്പലുകളാണ് ഖത്തർ എനർജിക്കായി ചൈന നിർമിച്ചുനൽകുക. 600 കോടി ഡോളറാണ് കരാർ തുക. 2.71 ലക്ഷം ക്യൂബിക് മീറ്ററാണ് കപ്പലിന്റെ ശേഷി. ആദ്യ എട്ട് കപ്പലുകൾ 2028-29ലും, ശേഷിച്ച പത്ത് കപ്പലുകൾ 2030-31 വർഷങ്ങളിലുമായി ചൈന കൈമാറും. ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയും ഹുഡോങ് ഗ്രൂപ്പ് പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു..

പ്രകൃതി വാതക വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കരാറിനാണ് ഖത്തർ എനർജിയും ചൈനീസ് കമ്പനിയും തമ്മിൽ ഒപ്പുവെച്ചതെന്ന് സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. നിലവിൽ ഇതേ ചൈനീസ് കമ്പനിയിൽ ഖത്തറിനാവശ്യമായ 12 സാധാരണ വലിപ്പത്തിലെ കപ്പലുകളുടെ നിർമാണം നടക്കുന്നുണ്ട്. ആദ്യ ബാച്ച് ഈ വർഷം ഖത്തറിലെത്തും. ഖത്തറിന്റെ പ്രധാന എൽ.എൻ.ജി ഉപഭോക്താക്കൾ കൂടിയാണ് ചൈന. 2023ൽ 17 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് ചൈന ഖത്തറിൽ നിന്നും ഇറക്കുമതി ചെയ്തത്. എൽ.എൻ.ജി ഉൽപാദനത്തിൽ 2030 ഓടെ വൻ കുതിച്ചു ചാട്ടമാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഉൽപാദനം ഏതാണ്ട് ഇരട്ടിയായി വർധിച്ച് 142 ദശലക്ഷം ടണിലെത്തും. ഈ സാഹചര്യത്തിലാണ് എൽ.എൻ.ജി നീക്കത്തിനുള്ള സൗകര്യങ്ങളും വിപുലമാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് മെയ് 26ന്

0
ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്...

അബുദാബിയിലെ ജിമ്മുകൾക്ക് പുതിയ മാനദണ്ഡങ്ങൾ

0
അബുദാബി: എമിറേറ്റിലെ ജിമ്മുകൾക്കായി പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. നിരക്കുകൾ, അംഗത്വംപുതുക്കൽ, ട്രയൽ...

ഗുണ്ടാനേതാവെന്ന കിരീടം തലയിൽ നിന്ന് പോയി ; ജയരാജന്‍ വധശ്രമം തനിക്കെതിരെ കെട്ടിച്ചമച്ച കേസ്...

0
കൊച്ചി : ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ്...

മഴക്കാലത്തെ പൈപ്പിടൽ കാരണം ചെളിക്കുളമായി കൈതമുക്ക്

0
കൈതമുക്ക് : മഴക്കാലത്തെ പൈപ്പിടൽ കാരണം ചെളികുളമായിരുക്കുകയാണ് മിനി ഹൈവേ. റോഡിന്റെ...