ഗുണ്ടാനേതാവെന്ന കിരീടം തലയിൽ നിന്ന് പോയി ; ജയരാജന്‍ വധശ്രമം തനിക്കെതിരെ കെട്ടിച്ചമച്ച കേസ് : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയി.തനിക്കെതിരെ കെട്ടിചമച്ച കേസാണ്. പാവം ജയരാജൻ. സുപ്രീം കോടതിയിൽ അപ്പീല്‍ പോയാലും പോരാടും. കേസ് വിജയിച്ചതിൽ സന്തോഷം.തലയ്ക്ക് മുകളിൽ എന്നും വാൾ ആയിരുന്നു. അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കിൽ അത് കാട്ടാൻ വെല്ലുവിളിച്ചു. അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു.

മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്ന സംഭവത്തിലാണ് കെ പി സി സി പ്രസി‍ഡന്‍റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് നടപടി. 1995 ഏപ്രിൽ 12ന് പാർടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനിൽവെച്ച് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരൻ തിരുവനന്തപുരുത്ത് വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റപത്രത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്‍റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകൾ ഇല്ലെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നുമുളള സുധാകരന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. തന്നെ മാത്രമല്ല പിണറായി വിജയനെക്കൂടി ലക്ഷ്യം വെച്ചാണ് സുധാകരൻ ഗൂഢാലോചന നടത്തിയെതെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിശോധനയും പിഴയും കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്

0
അടൂർ : വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾക്കും...

ചൈനയിൽ ഭീതി പരത്തി ‘ഡോൾഫിന്‍’ : പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ; തായ്‌വാനിൽ 1,300...

0
ബെയ്ജിങ് : ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന്...

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...