വീട്ടുകാര്‍ കൈവിട്ടു ; ക്വാറന്റീന്‍ കഴിഞ്ഞെത്തിയവർക്ക് കോവിഡ് സംരക്ഷണ കേന്ദ്രത്തില്‍ അഭയം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബെംഗളൂരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കഴിഞ്ഞിട്ടും യുവതിയെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വീട്ടുകാര്‍. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ 38 കാരിയായ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളുമാണ് ആരും തുണയില്ലാതെ ഒറ്റപ്പെട്ടുപോയത്.

ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ നഴ്‌സാണ് യുവതി. കുട്ടികളുമായി രണ്ടാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 2 ആഴ്ച കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെയും മക്കളെയും കൊണ്ടുപോയത് യുവതിയുടെ വീട്ടിലേക്കായിരുന്നു.

യുവതിയുടെ വീടിനു സമീപം ഇവരെ നിര്‍ത്തിയശേഷം ഇയാള്‍ മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. അവരുടെ നിർദ്ദേശപ്രകാരം കളക്ടറേറ്റിൽ എത്തുകയായിരുന്നു.

ആനി ബാബു കളക്ടറെ കണ്ട് ഇവരുടെ അവസ്ഥ അറിയിച്ചു. കളക്ടര്‍ സാമൂഹിക ക്ഷേമ ഓഫീസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാമെന്നറിയിച്ച് ഇവരും കൈവിട്ടു. എല്ലാവഴികളും അടഞ്ഞതോടെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താല്‍ക്കാലികമായി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...