തൃശ്ശൂര്‍ ജില്ലയില്‍ നിരീക്ഷണം ലംഘിച്ച്‌ യാത്ര നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ജില്ലയില്‍ നിരീക്ഷണം ലംഘിച്ച്‌ യാത്ര നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കേച്ചേരി സ്വദേശികളായ അബ്ദുറഹിമാന്‍ (50), അവറാന്‍ കുട്ടി ഹാജി (68) എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം പോലീസിന്റേതാണ് നടപടി. കോയമ്പത്തൂരില്‍ ആയിരുന്ന ഇരുവരും വാളയാര്‍ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം രാവിലെയാണ് തൃശ്ശൂരില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം അനുസരിക്കാത ഇവര്‍ കഴിഞ്ഞ ദിവസം തന്നെ പെരുമ്പിലാവില്‍ സുഹൃത്തിനെ കാണാനായി പോയി. സംഭവം അറിഞ്ഞ കുന്നംകുളം പോലീസ് പെരുമ്പിലാവില്‍ എത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ അവറാന്‍ എന്നാണ് വിവരം. ഈ സ്വാധീനം ഉപയോഗിച്ച്‌ ഇയാള്‍ കേസില്‍ നിന്നും ഊരിപ്പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് നിലപാട് ശക്തമാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി

0
മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ...

ഇറാന്‍ യുദ്ധം യുഎസിനെ ദുര്‍ബലമാക്കിയതായി റിപ്പോര്‍ട്ട്

0
വാഷിംഗ്ടണ്‍ : ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്-...