വുഹാനില്‍ വീണ്ടും കൊറോണ പടരുന്നു ; ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ആറു കേസുകള്‍

For full experience, Download our mobile application:
Get it on Google Play

ബീജിംഗ് :  ചൈനയില്‍ ആറ് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാല് എണ്ണം ലക്ഷണമില്ലാത്ത അണുബാധകളാണ്. ആറ് പുതിയ കോവിഡ് രോഗികളില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നതാണ്‌. വെള്ളിയാഴ്ച ഷാന്‍‌ഡോംഗ്, ഷാങ്ഹായ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ നാല് ലക്ഷണമില്ലാത്ത കേസുകളില്‍ മൂന്നെണ്ണം കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

വെള്ളിയാഴ്ച വരെ 396 അസിംപ്റ്റോമാറ്റിക് കേസുകളാണുള്ളത്. ഇതില്‍ 331 എണ്ണം വുഹാനില്‍ നിന്നാണെന്ന് എന്‍‌എച്ച്‌സി അറിയിച്ചു. എല്ലാ അസിംപ്റ്റോമാറ്റിക് രോഗികളും മെഡിക്കല്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവായ ആളുകളെയാണ് അസിംപ്റ്റോമാറ്റിക് കേസുകള്‍ സൂചിപ്പിക്കുന്നത്, പക്ഷേ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടാകില്ല. എന്നിരുന്നാലും അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. ചൈനയില്‍ സ്ഥിരീകരിച്ച കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോള്‍ 82,999 ആണ്. മാരകമായ വൈറസ് ബാധിച്ചു രാജ്യത്ത് ഇതുവരെ 4,634 പേര്‍ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....