ക്വാറന്റെെനില്‍ കഴിയുന്ന യുവാവിന്റെ വീടിനു നേരെ അയല്‍വാസിയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്വാറന്റെെനില്‍ കഴിയുന്ന യുവാവിന്റെ വീടിനു നേരെ അയല്‍വാസിയുടെ ആക്രമണം. കോഴിക്കോട് വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ചില്ലുകളും തകര്‍ന്ന നിലയിലാണ്. അക്രമം നടത്തിയ അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തു. ജില്ലയില്‍ നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നേരത്തെ മലപ്പുറം ജില്ലയില്‍ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍ കാണിച്ച ക്രൂരത വാര്‍ത്തയായിരുന്നു. കോവിഡ് പേടിയെ തുടര്‍ന്നാണ് പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചത്. വീട്ടില്‍ കയറാന്‍ സാധിക്കാതെ വന്ന യുവാവിനെ പിന്നീട് ആരോഗ്യപ്രവര്‍ത്തകരെത്തി ക്വാറന്റെെന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. യുവാവ് വീടിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നിരുന്നു.

പ്രവാസികളോടും ക്വാറന്റെെനില്‍ കഴിയുന്നവരോടും മോശമായി പെരുമാറുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയടക്കം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...