ജനവാസ മേഖലയായ വടക്കു പുറത്ത് ക്വാറി, ക്രഷർ യൂണിറ്റ് ; പ്രതിഷേധം ശക്തമാക്കുവാൻ ജനകീയ സമിതി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വടക്കുപുറം കരിംകുറ്റിയിൽ ക്വാറിയും ക്രഷർ യൂണിറ്റും ആരംഭിക്കുവാനുള്ള ചില തല്പര കക്ഷികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നല്കുവാൻ ജനപ്രതിനിധികൾ, മത രാഷ്ട്രീയ, സാമൂഹ്യ ,സാസ്കാരിക സംഘടനകളുടെ യോഗം ചേർന്ന് ക്രഷർ, ക്വാറി വിരുദ്ധ ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
വടക്കുപുറം മാർത്തോമാ പള്ളി അങ്കണത്തിൽ ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം എലിസബത്ത് രാജു അദ്ധ്യക്ഷത വഹിച്ചു.
റവ.അനു തോമസ്, ഫാ. റിജോ യോഹന്നാൻ, സാമുവൽ കിഴക്കുപുറം, രാഹുൽ വെട്ടൂർ, പ്രീജ.പി.നായർ, യോഹന്നാൻ ശങ്കരത്തിൽ, വി.കെ. പുരുഷോത്തമൻ, സോബി ജോൺ, ജയിംസ് പരുത്തിയാനി, മോനി കടമ്പാട്ട്, അനിയൻ കയ്യാലക്കൽ, ജോണിക്കുട്ടി, ഉല്ലാസ്, ബാബു കടമ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ക്രഷറർ, ക്വാറി യൂണിറ്റിന്റെ പ്രവർത്തനം പഞ്ചായത്തിന്റെ പകുതിയോളം വാർഡുകളിലെ ആയിരകണക്കിന് ജനങ്ങൾക്ക് വളരെ അധികം ക്ലേശം സൃഷ്ടിക്കുമെന്ന് ക്വാറി വിരുദ്ധ ജനകീയ സമിതി വ്യക്തമാക്കി. ക്വാറി, ക്രഷർ യൂണിറ്റുകൾ ആരംഭിച്ചാൽ സമീപത്തുകൂടി ഒഴുകുന്നതും അച്ചൻകോവിൽ ആറ്റിൽ എത്തുന്നതുമായ മലയാലപ്പുഴ – വടക്കപുറം – വെട്ടൂർ തോട് മലിനമായി അച്ചൻ കോവിൽ ആറ്റിലെ നിരവധി കുടിവെള്ള സ്റോതസുകളെ ബാധിക്കുമെന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
വിവിധ മതവിഭാഗങ്ങളുടെ പത്തിൽ അധികം ആരാധനാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളേയും റോഡ് യാത്രക്കാരായ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെയും ഇതിന്റെ പ്രവർത്തനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായി ബാധിക്കും. ക്വാറിയും ക്രഷർ യൂണിറ്റും പ്രവർത്തനം ആരംഭിക്കുന്നതിനായി മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ അനുമതിക്ക് അപേക്ഷ  സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഇതുവരെയും അനുമതി നല്കിയിട്ടില്ലെന്ന് ജനകീയ സമിതി വ്യക്തമാക്കി.
എന്നാൽ മറ്റ് സർക്കാർ അനുമതികൾ ക്വാറി മാഫിയകൾക്ക് ലഭിച്ചു കഴിഞ്ഞതാ യും
ഇതു സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
സമരത്തിന് തുടക്കം കുറിച്ച്‌ ഫെബ്രുവരി 11-ന് വൈകിട്ട് 4- മണിക്ക് വടക്കുപുറം ശങ്കരത്തിൽ ജംഗ്ഷനിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന്
ക്വാറി, ക്രഷർ വിരുദ്ധ ജനകീയ സമിതി അറിയിച്ചു.  ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ , മറ്റ് ജനപ്രതിനികൾ, വിവിധ മത, രാഷ്ട്രീയ, സാസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....