മല്ലപ്പള്ളി : കവിയൂര്‍, കുന്നന്താനം പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള മത്സ്യകുഞ്ഞുങ്ങളെയും കവിയൂര്‍ പഞ്ചായത്തിലെ പൊതുകുളത്തിലേയ്ക്കുള്ള കാര്‍പ്പ് ഇനങ്ങളില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയും വിതരണം ചെയ്തു. കവിയൂര്‍ പഞ്ചായത്തിലെ പൊതുകുളത്തിലേയ്ക്കുള്ള കാര്‍പ്പ് ഇനങ്ങളില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം കേരള കോണ്‍ഗ്രസ് (എം) കുന്നന്താനം മണ്ഡലം പ്രസിഡന്‍റ് അഡ്വ. സന്തോഷ് തോമസ് നിര്‍വ്വഹിച്ചു. ഫിഷറീസ് പ്രമോട്ടര്‍മാരായ ജസനി, അനിത, ലീന, പ്രമോദ് ഉണ്ണികൃഷ്ണന്‍, സുദീപ് കെ.എസ്., കുന്നന്താനം സര്‍വ്വീസ് പ്രാഥമിക സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീമതി മറിയാമ്മ തോമസ്, കര്‍ഷകരായ സുബാഷ് റ്റി. കെ., മനു എം. ബി. എന്നിവര്‍ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























