ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിൽസ പിഴവെന്ന് യുവതിയുടെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ പിഴവെന്ന് അനിതയുടെ ബന്ധുക്കളും മതിയായ ചികിൽസ ഉറപ്പാക്കിയിരുന്നുവെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ഈമാസം ആറിനാണ് പ്രസവത്തിനായി അനിതയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞദിവസം രാത്രിയിൽ പ്രസവ വേദനയ്ക്കുള്ള മരുന്ന് നൽകി. സമയം വൈകുന്നത് കാരണം ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ അനിതയുടെ ആരോഗ്യനിലയും വഷളായി. രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കയച്ചെങ്കിലും മരണം സംഭവിച്ചു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയം മുതല്‍ അനിത ചിറ്റൂര്‍ ആശുപത്രിയിലായിരുന്നു ചികില്‍സ തേടിയിരുന്നത്. പരിശോധനയുടെ ഒരുഘട്ടത്തില്‍ പോലും ഏതെങ്കിലും പ്രതിസന്ധിയുള്ളതായി പറഞ്ഞില്ലെന്നും ഡോക്ടറുടെ പിഴവാണെന്നും അനിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. മതിയായ പരിചരണം നല്‍കിയിരുന്നതാണെന്നും പെട്ടെന്നുണ്ടായ രക്തസ്രാവമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ആശുപത്രിയുടെ വിശദീകരണം. അനിതയുടെ ബന്ധുക്കള്‍ ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. അനിതയുടെയും കുഞ്ഞിന്റെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി അടുത്തദിവസം സംസ്ക്കരിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...