ക്വാറി ദൂരപരിധി ; ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളത്തിലെ ക്വാറി ദൂരപരിധി സംബന്ധിച്ച ഹർജികൾ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതി വിട്ടു. സംസ്ഥാന സർക്കാരിന്റെയും ക്വാറി ഉടമകളുടെയും വാദം കേട്ട് ഹരിത ട്രിബ്യൂണൽ തീരുമാനം എടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളോ അഭിപ്രായങ്ങളോ ഉള്ളവർക്കും ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ പുതിയ ലീസുകൾ സർക്കാർ നൽകുന്നില്ലെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ എം. ആർ. അഭിലാഷ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിനോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

ക്വാറി ഉടമകൾക്ക് വേണ്ടി അഭിഭാഷരായ ഇ.എം.എസ്. അനാം, എം.ആർ. അഭിലാഷ്, ഉഷ നന്ദിനി തുടങ്ങിയവർ ഹാജരായി. വിഴിഞ്ഞം അദാനി തുറമുഖത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. പരിസ്ഥിതി പ്രവർത്തകർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായൺ, അഭിഭാഷകൻ വി.കെ. ബിജു എന്നിവർ ഹാജരായി.

സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളിൽ ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണൽ നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ സ്വമേധയാ എടുത്ത കേസിൽ ഹരിത ട്രിബ്യൂണലിന് ദൂരപരിധി ഉയർത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ക്വാറി ഉടമകളും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുക ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ എടുക്കുന്ന കേസ്സുകളിൽ ഹരിത ട്രിബ്യൂണലിന് ഉത്തരവ് ഇറക്കാൻ അധികാരം ഉണ്ടെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...