ഭീമമായ തുക അടപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ; ക്വാറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഖനനമേഖലയിലെ പിഴ കുടിശ്ശിക അദാലത്തിന്റെ പേരില്‍ ഭീമമായ തുക അടപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് ക്വാറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.

ക്വാറി നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ക്വാറിയുടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്രശ്നങ്ങള്‍ പഠിക്കാനായി ആറംഗം സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്വാറികളില്‍ കണക്കിലധികം ഖനനം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴകുടിശ്ശിക അടക്കാനായി അദാലത്ത് സംഘടിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന് നല്‍കി. 2015ന് ശേഷമുള്ള പിഴയടപ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ സമിതിയുടെ നിര്‍ദേശം മുഖവിലക്കെടുക്കാതെ വ്യവസായ വകുപ്പ് വ്യക്തതയില്ലാത്ത ഉത്തരവ് പുറത്തിറക്കിയെന്നാണ് പരാതി. നാല്‍പ്പത് വര്‍ഷം മുമ്പു വരെയുള്ള പിഴ ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...