ക്വാറി ഉടമയുടെ കൊലപാതകം : പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിൻറെ കൊലക്കേസിലെ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാജിയെയും കസ്റ്റഡിയിലുള്ള ഇയാളുടെ ഭാര്യയെയും ഇന്നലെയും മലയത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് മടങ്ങിപ്പോയി. ഇന്ന് വീണ്ടും തെളിവെടുപ്പിനായി പ്രതിയെ മലയിൻകീഴിൽ എത്തിക്കാൻ സാധ്യതയുണ്ട്. അതേസമയം കൊലപാതകത്തെക്കുറിച്ച് പ്രതി പറയുന്ന മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറയുന്നു. കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ പോലീസ് ഇത് തള്ളിക്കളയുന്നു. മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം. ഇതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. മറ്റാരെങ്കിലും സഹായത്തിനു ഉണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി നദീജല തർക്കം : തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

0
ചെന്നൈ : കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും....

പത്തുവയസുകാരനെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു ; വയോധികൻ അറസ്റ്റിൽ

0
കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ...

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....