ദോഹ: മനുഷ്യന്റെ നന്മക്കു ഉതകുന്ന നിയമങ്ങളും നിയമനിര്‍മ്മാണവും നടത്തുന്നതിലൂടെ മാത്രമേ രാഷ്ട്രപുരോഗതി സാധ്യമാകുകയുള്ളു എന്ന് അഡ്വ.ജാഫർ ഖാൻ പറഞ്ഞു. ഖത്തർ ഡിബേറ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ദേശിയ പൗരത്വനിയമം എന്ന വിഷയത്തിൽ നടത്തിയ ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോണി മാത്യു വിഷയാവതരണം നടത്തി. ഡിബേറ്റ് ഫോറം അധ്യക്ഷൻ ഈപ്പൻ തോമസ്, അനീഷ് ജോർജ് മാത്യു, ബെൻ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. സാമുവേൽകുട്ടി, പ്രേംജി, എബ്രഹാം ജോസഫ്, ജോണിക്കുട്ടി എം. സി, ബിനുമോൻ, ഷിനു തോമസ് , ജെയിംസ് , ലിജു , ബിനീഷ് ബാബു , ബ്ലൂമി, ജേക്കബ് , സാജൻ , റെജി രാജീവ് , പ്രഭു , എബി , ജാക്സൺ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഖത്തർ ഡിബേറ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ദേശിയ പൗരത്വനിയമം ചര്‍ച്ച ചെയ്തു
RECENT NEWS
Advertisment