വയനാട്: കൊളവയലില്‍ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ മീനങ്ങാടി പോലീസാണ് പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുണ്‍ കുമാര്‍, അഖില്‍, നന്ദുലാല്‍, വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ്കുമാര്‍ എന്നിവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതിയായ തൃശൂര്‍ സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം രക്ഷപ്പെട്ടു. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട ഓപ്പറേഷനുവേണ്ടിയാണ് സംഘം മീനങ്ങാടിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവരെ ചോദ്യം ചെയ്ത ശേഷം രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.