കോട്ടക്കലില്‍ ഹണി ട്രാപ്പ് സംഘത്തിലെ ഏഴ് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോട്ടക്കലില്‍ ഹണി ട്രാപ്പ് കേസില്‍ ഒരു സ്ത്രീയടക്കം ഏഴ് പേരെ പോലീസ് പിടികൂടി. ബ്ലാക്ക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂര്‍ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, റഷീദ്, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശികളായ മുബാറക്ക്, നസറുദീന്‍ എന്നിവരാണ് പിടിയിലായത്.

ഫസീല മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ ഒരു യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ വാഹനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേര്‍ കൂടി വാഹനത്തില്‍ കയറി. ഫസീലയെയും യുവാവിനെയും ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി.

പണം നല്‍കിയില്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി. ആവശ്യപ്പെട്ട പണം നല്‍കാമെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിച്ചാണ് തന്ത്രപൂര്‍വം സംഘത്തെ പോലീസ് കുടുക്കിയത്. സംഘം സമാനമായ തട്ടിപ്പ് വേറെ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...