ചോദ്യപേപ്പർ ചോർച്ച ; ചാനൽ പ്രതിനിധികളിൽ നിന്നുംഅധ്യാപകരിൽ നിന്നും ഉടൻ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പോലീസ് മൊഴിയെടുക്കും. പോലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്. ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്.

പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പോലീസ് നീക്കം. ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന പ്ലാറ്റ് ഫോമിനാണ് പ്രിയം. അവരുടെ സബ്സ്രിക്പ്ഷനാണ് കൂടുതൽ. അധ്യാപകർ തന്നെ ഈ യൂട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...