ഇന്ത്യയിൽ മുസ്ലീങ്ങൾ അക്രമത്തിനിരയാകുന്നുണ്ടോ എന്ന് ചോദ്യം ; മറുപടിയുമായി നിർമലാ സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വർധിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും ചർച്ചയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയിൽ സന്ദർശിച്ചിട്ടില്ലാത്ത ആളുകൾ ഉണ്ടാക്കുന്ന ധാരണകൾ വിശ്വസിക്കുന്നതിന് പകരം രാജ്യത്ത് വന്നുനോക്കാനും ധനമന്ത്രി നിക്ഷേപകരോട് അഭ്യർത്ഥിച്ചു.

ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകർക്ക് യാഥാർഥ്യം അറിയാമെന്ന് കരുതുന്നു. നിക്ഷേപം സ്വീകരിക്കാൻ താൽപ്പര്യമുള്ള ഒരാളെന്ന നിലയിൽ, ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് വന്ന് നോക്കൂ എന്ന് മാത്രമേ ഞാൻ പറയൂ. രാജ്യം സന്ദർശിക്കാത്തവർ ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ വായിച്ച് ധാരണകൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ഇന്ത്യയിൽ വന്ന് കാര്യങ്ങൾ മനസ്സിലാക്കുകയാണെന്നും അവർ പറഞ്ഞു. പിഐഐഇ പ്രസിഡന്റ് ആദം എസ് പോസന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ പാർട്ടിയിലെ എംപിമാർക്ക് പദവി നഷ്‌ടപ്പെടുന്നതിനെക്കുറിച്ചും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ അക്രമത്തിന് വിധേയരാകുന്നതിനെക്കുറിച്ചും പാശ്ചാത്യ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളെ കുറിച്ചാണ് പോസെൻ ചോദ്യമുന്നയിച്ചത്.

“ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ്. ന്യൂനപക്ഷ ജനസംഖ്യ വളരുകയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ അവരുടെ ജീവിതം ദുഷ്കരമോ ബുദ്ധിമുട്ടുള്ളതോ ആണെങ്കിൽ ഇത് സംഭവിക്കുമോ? അങ്ങനെയെങ്കിൽ മുസ്ലീം ജനസംഖ്യ 1947-ൽ ഉണ്ടായിരുന്നതിനേക്കാൾ വളരുമോയെന്നും ധനമന്ത്രി ചോദിച്ചു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറയുന്നു. ചെറിയ ആരോപണങ്ങൾക്ക് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകൾ വിധിക്കുകയും ചെയ്യുന്നു. മതനിന്ദ നിയമങ്ങൾ വ്യക്തിപരമായ പ്രതികാരത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാൻ സ്വയം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു.

ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പറഞ്ഞു. എന്നാൽ എല്ലാ ന്യൂനപക്ഷങ്ങളും എണ്ണത്തിൽ കുറഞ്ഞുവരികയാണ്. ചില മുസ്ലീം വിഭാഗങ്ങളെപ്പോലും ഇല്ലാതാക്കിയെന്നും ഇന്ത്യയിലെ മുസ്‌ലിംകൾ പാക്കിസ്ഥാനിലേതിനേക്കാൾ മെച്ചമായി ജീവിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ എല്ലാ വിഭാ​ഗം മുസ്ലീങ്ങളും അവരുടെ ബിസിനസ്സ് ചെയ്യുന്നതും അവരുടെ കുട്ടികൾ പഠിക്കുന്നതും നിങ്ങൾക്ക് കാണാം. സർക്കാർ ഫെലോഷിപ്പുകൾ നൽകുന്നുവെന്നും അവർ വ്യക്തമാക്കി.

ഇന്ത്യയിൽ മുസ്ലീങ്ങൾ ഇരകളാക്കപ്പെടുന്നു എന്ന ആരോപണത്തെ മന്ത്രി അപലപിച്ചു. ഇന്ത്യയിൽ ഉടനീളം, മുസ്ലീങ്ങൾക്കെതിരെ അക്രമം നടക്കുന്നുവെന്ന പ്രസ്താവന തെറ്റാണ്. ജനസംഖ്യ കുറഞ്ഞോ? ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിൽ മരണങ്ങൾ ആനുപാതികമായി ഉയർന്നിട്ടുണ്ടോ? അതുകൊണ്ടുതന്നെ, ഈ റിപ്പോർട്ടുകൾ എഴുതുന്വരെ ഇന്ത്യയിലേക്ക് ഞാൻ ക്ഷണിക്കുന്നു. അവർ ഇന്ത്യയിൽ വന്ന് അവരുടെ വാദം തെളിയിക്കട്ടെയെന്നും അവർ വെല്ലുവിളിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...